വർണാഭമായി ഒ.കെ.പി.എ ഓണാഘോഷം

മസ്കത്ത്: ഓവർസീസ് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (ഒ.കെ.പി.എ) സംഘടിപ്പിച്ച ഓണാഘോഷം റൂവി ഗാലക്സി ഹാളിൽ വിവിധ പരിപാടികളോടെ വർണാഭമായി നടന്നു. സെക്രട്ടറി മുരളീധരൻ കൊല്ലാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പുരുഷൻ ഹണിമംഗലം ഉദ്ഘാടനം നിർവഹിച്ചു.

എ.കെ.പി.എ മുൻ പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ഓൺലൈനിലൂടെ ഓണാശംസകൾ അറിയിച്ചു. തുടർന്ന് കണ്ണൻ റുസ്താക്ക്, രാജേഷ്, എബി, ഷജിൽ കുമാർ എന്നിവർ ആശംസ നേർന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആരംഭിച്ച ഓണാഘോഷത്തിൽ വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി ആഘോഷത്തിന് കൂടുതൽ മിഴിവേകി.

Tags:    
News Summary - OKPA Celebrates Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.