ഓൾ കേരള ഒ.ഐ.ജി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്

ഓൾ കേരള ഒ.ഐ.ജി സൗഹൃദ കൂട്ടായ്മ ഓണാഘോഷം

​മസ്‌കത്ത്: ഓൾ കേരള ഒ.ഐ.ജി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം ‘ഓണപ്പൂരം 2026’ മസ്‌കത്തിൽ വിപുലമായ പരിപാടികളോടെ നടന്നു. ഉദയകുമാർ അധ്യക്ഷത വഹിച്ചു. റോയി മാത്യു ഉദ്ഘാടനം ചെയ്തു. സതീഷ് സ്വാഗതം ആശംസിച്ചു. മാജിദ് അൽ മഹറസി, മുകുന്ദ്, അശ്വിൻ, സജി എന്നിവർ ആശംസ അർപ്പിച്ചു.

​പ്രവാസികളുടെ ഒത്തൊരുമയും സ്നേഹവും വിളിച്ചോതുന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും ഓണസദ്യയും സംഗീത ധ്വനി ഒമാൻ പ്രവാസി അസോസിയേഷൻ കലാസമിതിയുടെ സംഗീതവിരുന്നും അരങ്ങേറി. ചടങ്ങിന് മുഹമ്മദ് സുധീർ, ജോബി പ്രദീപ്, സന്തോഷ്, രഞ്ജു, സുനിൽ, ബിനു, രാജീവ് എന്നിവർ നേതൃത്വം നൽകി. ജസീം കരിക്കോട് നന്ദി പറഞ്ഞു.

Tags:    
News Summary - All Kerala OIG Forum Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.