???????? ??????????????????? ?????? ?????????

നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍  നിസ്വ ഇന്ത്യന്‍ സ്കൂളിന് നേട്ടം

മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ നടന്ന സി.ബി.എസ്.ഇ ഒമാന്‍ ക്ളസ്റ്റര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിസ്വ ഇന്ത്യന്‍ സ്കൂളിന് മികച്ച നേട്ടം. സ്കൂളിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്ത 10 കുട്ടികള്‍ വിവിധയിനങ്ങളിലായി 18 മെഡലുകള്‍ സ്വന്തമാക്കി. 
അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയായ തനിഷ്ക ഗുജറാത്തി 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ മെഡ്ലെ, അമ്പത് മീറ്റര്‍ ബട്ടര്‍ഫൈ്ള എന്നീ വിഭാഗങ്ങളില്‍ സ്വര്‍ണമെഡലുകളോടെ ദേശീയ മത്സരത്തിന് യോഗ്യത നേടി. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തനിഷ്കക്ക് വെള്ളിമെഡല്‍ ലഭിക്കുകയും ചെയ്തു. 
നാലാം ക്ളാസ് വിദ്യാര്‍ഥി കാവിന്‍ കൃഷ്ണന്‍ 200 മീറ്റര്‍ മെഡ്ലെയില്‍ വെള്ളി മെഡലും 50 മീറ്റര്‍ ബാക്ക്സ്ട്രോക്കിലും ബട്ടര്‍ഫൈ്ളയിലും വെങ്കല മെഡലും നേടി. 
ഏഴാം ക്ളാസ് വിദ്യാര്‍ഥിനി സാഹിദ മറിയത്തിന് 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെള്ളിമെഡലും 50 മീറ്റര്‍, 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെള്ളിമെഡലും ലഭിച്ചു. മെഡലുകള്‍ ലഭിച്ച മറ്റു വിദ്യാര്‍ഥികള്‍: ലിയൊനാര്‍ഡ് ജോണ്‍ (ഏഴാം ക്ളാസ്)- 50 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെള്ളി; നമ്ര ഹസന്‍ (പത്താം ക്ളാസ്)- 200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ വെങ്കലം; എന്‍.എം റായിദ (ഏഴാം ക്ളാസ്) - 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ വെള്ളി, 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ വെങ്കലം. 100 മീറ്റര്‍ റിലേയില്‍ സ്കൂള്‍ ടീമിന് വെങ്കല മെഡലും ലഭിച്ചു. വിജയികളെ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയും അധ്യാപകരും അനുമോദിച്ചു. 
Tags:    
News Summary - indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.