മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിെൻറ 18ാമത് വാർഷിക ദിനാഘോഷം സീബ് റാമീ ഡ്രീം റിസോർട ്ടിൽ വിപുലമായ പരിപാടികളോടെ നടന്നു. ‘പഴയ കാലത്തേക്കൊരു മടക്കയാത്ര’ പ്രമേയത്തെ ആ സ്പദമാക്കിയാണ് പരിപാടികൾ നടന്നത്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ മുഖ്യാതിഥിയും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ഇൻചാർജുമാരായ സെൽവിച്ചൻ ജേക്കബ്, അജിത് കെ. പണിക്കർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
സ്കൂൾ ഡയറക്ടർ ബോർഡ് അസി. എജുക്കേഷനൽ അഡ്വൈസർ അലക്സ് സി. ജോസഫ്, ഏഷ്യാവിഷൻ എൽ.എൽ.സി മാനേജർ എം.പി. ദിനേശ്, സീബ് സ്കൂൾ എസ്.എം.സി പ്രസിഡൻറ് എ.കെ. മൊയ്തു തുടങ്ങിയവർ പെങ്കടുത്തു.
പ്രിൻസിപ്പൽ ലീന ഫ്രാൻസിസ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഷിക നേട്ടങ്ങളുടെ പ്രസക്തഭാഗങ്ങൾ ന്യൂസ് ബുള്ളറ്റിൻ രൂപത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള സമ്മാനങ്ങൾ ഡോ. ബേബിസാം സാമുവൽ, അജിത് പണിക്കർ, സെൽവിച്ചൻ ജേക്കബ് എന്നിവർ വിതരണംചെയ്തു. എസ്.എം.സി പ്രസിഡൻറ് എ.കെ. മൊയ്തു, അലക്സ് സി. ജോസഫ്, എം.പി. ദിനേശ് എന്നിവരെ ആദരിച്ചു. കലാപരിപാടികൾ അവതരിപ്പിക്കാനെത്തിയ മസ്കത്തിലെ സ്പെഷൽ എജുക്കേഷൻ സെൻറർ വിദ്യാർഥികൾക്കും അവരെ പരിശീലിപ്പിച്ച അധ്യാപകർക്കും പുരസ്കാരങ്ങൾ നൽകി. ദേശീയ ഹാൻഡ് ബാൾ മത്സരത്തിൽ രണ്ടാം തവണയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീമംഗങ്ങളെയും പരിശീലകനായ ടോണി തോമസിനെയും ആദരിച്ചു. കിൻറർഗാർട്ടൻ, ൈപ്രമറി, മിഡിൽ, സീനിയർ വിഭാഗങ്ങളിലെ നാനൂറിലധികം കുട്ടികൾ അവതരിപ്പിച്ച വർണാഭമായ കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. സ്കൂൾ ഹെഡ് ഗേൾ പാർവതി പ്രിയദർശിനി സ്വാഗതവും സ്കൂൾ ഹെഡ് ബോയ് അലൻ സജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.