ടൂറിസം മേഖലക്ക് ഇളവുകൾ തേടി മുസന്ദം; ഖസബിൽ പുതിയ തുറമുഖം പരിഗണനയിൽ

മസ്കത്ത്: പ്രാദേശിക സാഹചര്യങ്ങൾ മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇളവുകൾ അനുവദിക്കണമെന്ന് മുസന്ദം മുനിസിപ്പൽ കൗൺസിൽ. ടൂറിസം സംരംഭങ്ങളുടെ പ്രവർത്തനം തുടരാനും നിക്ഷേപങ്ങൾ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കൗൺസിലിന്റെ ആവശ്യം.ഖസബിൽ സംയോജിത ടൂറിസം തുറമുഖം സ്ഥാപിക്കുന്നതിനുള്ള നിർദേശം പഠനഘട്ടത്തിലാണ്. തുറമുഖം യാഥാർഥ്യമായാൽ സന്ദർശകരെ സ്വീകരിക്കാനുള്ള ശേഷി വർധിപ്പിക്കാനും സമുദ്ര ടൂറിസം മേഖലക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കൗൺസിലിന്റെ ഏഴ് യോഗങ്ങളിലായി 67 വികസന, സേവന നിർദേശങ്ങൾ ചർച്ച ചെയ്തു. ഇതിൽ 14 എണ്ണത്തിന് ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരം ലഭിച്ച് നടപ്പാക്കൽ ഘട്ടത്തിലെത്തി.മദ്ഹയിൽ സൗരോർജ നിലയത്തിനായി സ്ഥലം കണ്ടെത്തൽ, കന്നുകാലി-കോഴി വളർത്തലിനായി മാതൃകാ ഫാമുകൾ സ്ഥാപിക്കൽ, ലിമയിലെ നഗര നവീകരണം എന്നിവയാണ് മറ്റ് പദ്ധതികൾ.

Tags:    
News Summary - Oman Plans Khasab Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.