ചൈന സന്ദർശിക്കുന്ന ആദ്യ ഒമാൻ ഭരണാധികാരി; സഹകരണം ശക്താമാക്കാൻ സുൽത്താൻ ഹൈതം
മസ്കത്ത്: ചൈനയിലും ബ്രൂണെയിലും ഔദ്യോഗിക സന്ദർശനങ്ങൾക്കായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ച യാത്ര തിരിച്ചു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുകയും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് സുൽത്താന്റെ സന്ദർശനം. ചൈന സന്ദർശിക്കുന്ന ആദ്യ ഒമാൻ ഭരണാധികാരിയെന്ന സവിഷശേഷതയുമുണ്ട്. വ്യാപാരം, നിക്ഷേപം, ഊർജം, വ്യവസായം, സാങ്കേതികവിദ്യ, ഗതാഗതം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കും.
2025ൽ ഒമാനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 25 ബില്യൺ ഡോളർ കവിഞ്ഞിരുന്നു. ഒമാന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് ചൈന. ഉന്നതതല ഔദ്യോഗിക സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്. ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി പ്രസിഡന്റ് അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി തുടങ്ങിയവർ സംഘത്തിലുണ്ട്. ചൈനീസ് സന്ദർശനത്തിനു ശേഷം ബ്രൂണെയിലും സുൽത്താൻ ഔദ്യോഗിക സന്ദർശനം നടത്തും. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദവും വിവിധ മേഖലകളിലെ പങ്കാളിത്തവും കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനങ്ങളുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.