Posted On
date_range Updated On
date_range ദാഹിറയിൽ ടാങ്കർ മറിഞ്ഞ് എണ്ണച്ചോർച്ച; നടപടി സ്വീകരിച്ച് പരിസ്ഥിതി അതോറിറ്റി
മസ്‌കത്ത്: ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ ക്രൂഡ് ഓയിൽ കയറ്റിയ ടാങ്കർ മറിഞ്ഞതിനെ തുടർന്ന് എണ്ണച്ചോർച്ച. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചോർച്ചയെ തുടർന്ന് പരിസര പ്രദേശങ്ങളിൽ മലിനീകരണമുണ്ടായതായി അധികൃതർ അറിയിച്ചു.
അപകടം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പരിസ്ഥിതി അതോറിറ്റിയുടെ ദാഹിറയിലെ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി വിഭാഗത്തിലെ പരിസ്ഥിതി ഇൻസ്‌പെക്ടർമാർ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിച്ചത്. ചോർച്ച നിയന്ത്രിക്കാനും പരിസരത്തെ മലിനീകരണം തടയാനും അടിയന്തര നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.