മസ്കത്ത്: ഇന്ത്യൻ സ്കൂൾ പാഠ്യപദ്ധതിയിൽ 'സേന്താഷ പാഠ'ങ്ങളും ഉൾപ്പെടുത്തുന്നു. ഹാപ്പിനെസ് കരിക്കുലം എന്നറിയപ്പെടുന്ന സോഷ്യൽ ഇമോഷനൽ ലേണിങ് (എസ്.ഇ.എൽ) ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിലും നടപ്പാക്കാനാണ് പദ്ധതി. വിദ്യാഭ്യാസത്തെ അക്കാദമിക മികവ് വർധിപ്പിക്കുക എന്നതിലുപരിയായി ഒാരോ കുട്ടികളുടെയും എല്ലാ തരങ്ങളിലുമുള്ള മികവ് വർധിപ്പിക്കുന്ന ഒന്നായി മാറ്റിയെടുക്കുന്നതിെൻറ ഭാഗമായി നടപ്പിലാക്കിവരുന്ന നടപടികളുടെ ഭാഗമാണ് ഇതെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. കുട്ടികളെ വൈകാരിക ബുദ്ധിയുള്ളവരും കരുതലുള്ളവരും മറ്റുള്ളവരുടെ വികാരം മനസ്സിലാക്കുന്നവരുമായി വളർത്തിയെടുക്കേണ്ടതിെൻറ ആവശ്യകത ഇന്ന് വർധിച്ചുവരുകയാണ്. ഹാപ്പിനെസ് കരിക്കുലം ഇൗ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണ്. ഇത്തരം പാഠ്യപദ്ധതിയിലൂടെ കുട്ടികളെ സന്തോഷകരവും അർഥപൂർണവുമായ ജീവിതത്തിലേക്ക് നയിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു.
ജനുവരി മുതൽ വിവിധ ഇന്ത്യൻ സ്കൂളുകളിലെ തെരഞ്ഞെടുത്ത ക്ലാസുകളിൽ പാഠ്യപദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.ആഴ്ചയിൽ ഒരു പിരീഡ് വീതമായിരിക്കും ഉണ്ടാവുക. അന്താരാഷ്ട്ര രീതികൾക്ക് അനുസരിച്ചാണ് പാഠ്യ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.