ഇന്ത്യൻ എംബസിയിൽ നടന്ന യോഗദിനാചരണത്തിൽനിന്ന്
Posted On
date_range Updated On
date_range ഇന്ത്യൻ എംബസി യോഗദിനം ആഘോഷിച്ചു
മസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര യോഗദിനാചരണം ഇന്ത്യൻ എംബസിയിൽ ഓൺലൈനായി ആഘോഷിച്ചു. 'യോഗ ഫോർ വെൽനെസ്' എന്ന തലക്കെട്ടിൽ നടന്ന ദിനാചരണത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ വെസ്റ്റ് ഏഷ്യ ഡിപ്പാർട്മെൻറ് മേധാവി മുഹമ്മദ് അൽ ഷൻഫരി മുഖ്യാതിഥിയായിരുന്നു.
യോഗ ഗുരു ഡോ. ഹൻസാജി വിശിഷ്ടാതിഥിയായും പങ്കെടുത്തു. അംബാസഡർ മുനു മഹാവർ സ്വാഗതം പറഞ്ഞു. യോഗദിനാചരണത്തിെൻറ ഭാഗമായി വിവിധ യോഗ കൂട്ടായ്മകളുമായി ചേർന്ന് എംബസി 37 സെഷനുകൾ സംഘടിപ്പിച്ചിരുന്നു. യോഗ പ്രദർശന വിഡിയോ മത്സരത്തിൽ ലഭിച്ച എൻട്രികളും പ്രദർശിപ്പിച്ചു. തുടർന്ന് മത്സര വിജയികളെയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.