മെന്റലിസ്റ്റ് അനന്തുവിന്റെ 'ദി സീക്രട്ട് ലെറ്റർ' ഷോയുടെ പോസ്റ്റർ പ്രകാശനം മസ്‌കത്തിൽ നടന്നു
മസ്‌കത്ത്: മോഡേൺ ഡെസേർട്ട് ഇവന്റ്‌സിന്റെ ബാനറിൽ മസ്‌കത്തിൽ നടക്കാനിരിക്കുന്ന മെന്റലിസ്റ്റ് അനന്തുവിന്റെ 'ദി സീക്രട്ട് ലെറ്റർ' മെന്റലിസം ഷോയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം നടന്നു. അൽ ഖുവൈറിലെ ഇംപീരിയൽ കിച്ചൻ സ്റ്റാർലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
ഡിസംബർ 18-ന് റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ ഗ്രാൻഡ് സ്ഫിയർ ഹാളിലാണ് പരിപാടി. സംഘാടക സമിതി അംഗങ്ങളായ അനീഷ് ചന്ദ്രൻ, രതീഷ് രാജൻ, ശ്രീധു നായർ, അനിൽ കുമാർ, പിങ്കു അനിൽ, സജിത വിനോദ്, ഗണേഷ് ബാബു, ഷിനോജ് എന്നിവർ സംസാരിച്ചു. ഡോ. രാജശ്രീ, സബിത ലിജോ അലക്‌സ് എന്നിവർ പരിപാടിയുടെ പ്രത്യേകതകൾ വിശദീകരിച്ചു. എല്ലാവർക്കും പരിപാടി ആസ്വദിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച വിവരങ്ങളും പരിപാടിയുടെ മറ്റു വിശദാംശങ്ങളും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.