മുസന്നയിൽ മയക്കുമരുന്നുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ

മസ്‌കത്ത്: മുസന്നയിൽ മയക്കുമരുന്നുമായി മൂന്ന് ഏഷ്യൻ പൗരന്മാർ പിടിയിൽ. വിൽപനയ്ക്കായി മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.തെക്കൻ ബാത്തിന പൊലീസ് കമാൻഡിന് കീഴിലെ ലഹരിവിരുദ്ധ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് ക്രിസ്റ്റൽ മെത്തും മറ്റ് മയക്കുമരുന്നുകളും പിടിച്ചെടുത്തു. തുടർ നിയമനടപടികൾ പുരോഗമിക്കുകായാണന്ന് അധികൃതർ വ്യക്തമാക്കി

Tags:    
News Summary - മുസന്നയിൽ മയക്കുമരുന്നുമായി മൂന്ന് ഏഷ്യക്കാർ പിടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.