യാത്രകൾ റദ്ദാക്കി; മസ്‌കത്തിലെ ട്രാവൽ ഏജൻസിക്ക് ഒരു വർഷത്തെ വിലക്ക്
മസ്‌കത്ത്: വിദേശയാത്രാ പാക്കേജുകൾ നടപ്പാക്കാതെ യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയുടെ പ്രവർത്തനം ഒരു വർഷത്തേക്ക് വിലക്കി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഏജൻസി പ്രതിനിധിക്ക് മൂന്ന് മാസം തടവും 900 ഒമാനി റിയാൽ പിഴയും വിധിച്ചു. മൂന്ന് ഉപഭോക്താക്കൾ നൽകിയ പരാതികളിലാണ് നടപടി.വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ എന്നിവ ഉൾപ്പെടുന്ന പാക്കേജുകളാണ് ഉപഭോക്താക്കൾ ഏജൻസിയുമായി കരാറിലേർപ്പെട്ട് ബുക്ക് ചെയ്തത്. എന്നാൽ, കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകാതെ സ്ഥാപനം യാത്രകൾ റദ്ദാക്കുകയായിരുന്നു.സേവനം കൃത്യമായും അതിന്റെ സ്വഭാവത്തിന് അനുസൃതമായും നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിനാണ് സ്ഥാപനത്തെയും പ്രതിനിധിയെയും കോടതി ശിക്ഷിച്ചത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.