മസ്കത്ത്: ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വദിന അനുസ്മരണം നടത്തി. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച രാജീവ് ഗാന്ധിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി.ഇന്ത്യയെ പുതുയുഗത്തിലേക്കു നയിച്ച ദീർഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഇൻകാസ് ദേശീയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ് തന്റെ അനുസ്മരണ പ്രഭാഷണത്തിൽ ഓർമിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചെന്നും അനുസ്മരണ സന്ദേശം നൽകിയ അറ്റാച്ഡ് പ്രസിഡന്റ് നിയാസ് ചെണ്ടയാട്, വർക്കിങ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി എന്നിവർ പറഞ്ഞു. ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു. ഇൻകാസ് നേതാക്കളായ വിജയൻ തൃശൂർ, മറിയാമ്മ തോമസ്, റിലിൻ മാത്യു, അജ്മൽ മാമ്പ്ര, ഷിജു റഹ്മാൻ, റോബിൻ മാത്യു എന്നിവർ അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.
ഇബ്ര: ഇൻകാസ് ഇബ്രാ റീജനൽ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, സെക്രട്ടറിമാരായ ബിനോജ്, സൈമൺ, എക്സി. മെംബർമാരായ സജി മേനത്ത്, ലിജോ, ജിനോജ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
മസ്കത്ത്: രാജീവ് ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വ ദിനം ഇൻകാസ് നാഷനൽ കമ്മിറ്റി ആചരിച്ചു. ആധുനിക ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വം ഭീകര വിരുദ്ധദിനം കൂടിയായാണ് ആചരിച്ചത്. ഗുരുവായൂർ യു.ഡി.എഫ് ചെയർമാൻ ഷാനവാസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. ഇൻകാസ് നാഷനൽ പ്രസിഡന്റ് അനീഷ് കടവിൽ അധ്യക്ഷത വഹിച്ചു.
രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ മുഴുവൻ അംഗങ്ങളും പുഷ്പാർച്ചന നടത്തി. ഇന്ത്യൻ യുവത്വത്തെ ഇത്രമേൽ സ്വാധീനിക്കുകയും സ്വപ്നം കാണാൻ പഠിപ്പിക്കുകയും ചെയ്ത മറ്റൊരു നേതാവ് ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷാനവാസ് തിരുവത്ര അനുസ്മരിച്ചു.
ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, വൈസ് ചെയർമാൻ നസീർ തിരുവത്ര, ദിപീഷ് ബേബി, ശരീഫ് എ.എം, ബഷീർ കുന്നുംപുറം, നൂറുദ്ദീൻ പയ്യന്നൂർ എന്നിവർ രാജീവ് ഗാന്ധിയുടെ ഓർമകളെയും രാജ്യത്തിന് നൽകിയ സംഭവനകളെയും കുറിച്ച് സംസാരിച്ചു.
ഇൻകാസ് ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും ട്രഷറർ സതീഷ് പട്ടുവം നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ നിധീഷ് മാണി, റാഫി ചക്കര, സജി ഏനാത്ത്, മോഹൻകുമാർ, മനോഹരൻ ചെങ്ങളായി, ഹരിലാൽ എന്നിവർ നേതൃത്വം നൽകി.
ഇൻകാസ് നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.