ഐ.എം.ഐ സലാല സംഘടിപ്പിച്ച കുടുംബ സംഗമം
സലാല: ഐ.എം.ഐ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ലൈഫ് ട്രൈനറും ഇഖ്റ ഹോസ്പിറ്റൽ ഫിസിയോതെറാപ്പി തലവനുമായ ഡോ. മുഹമ്മദ് നജീബ് മുഖ്യ പ്രഭാഷണം നടത്തി. പരസ്പര മനസ്സിലാക്കലിലൂടെയും വിട്ടുവീഴ്ചയിലൂടെയുമാണ് കുടുംബ ബന്ധം ഊഷ്മളമാക്കാൻ കഴിയുകയെന്ന് കെ.മുഹമ്മദ് നജീബ് പറഞ്ഞു.
തന്നെ പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വികാരവിചാരങ്ങളും ഉള്ളയാളാണ് തന്റെ പങ്കാളിയെന്നും അത് അംഗീകരിച്ച് കൊടുക്കുകയും ചെയ്യുമ്പോഴാണ് ദാമ്പത്യ ജീവിതം ഇമ്പമുള്ളതാകുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രസിഡന്റ് കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. അർഷദ് കെ.പി, മുസാബ് ജമാൽ, ഫസ്ന അനസ്, മദീഹ ഹാരിസ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാബു ഖാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.