ജി. സലീം സേട്ട് (പ്രസി), ജെ. സാബുഖാൻ (ജന. സെക്ര), റജീന സലാഹുദ്ദീൻ (പ്രസി), മദീഹ ഹാരിസ് (ജന. സെക്ര)
സലാല: ഐ.എം.ഐ സലാലയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രസിഡന്റായി ജി. സലീം സേട്ടിനെ വീണ്ടും തിരഞ്ഞെടുത്തു. സാബുഖാൻ ജെ. ജനറൽ സെക്രട്ടറിയും കെ.ജെ. സമീർ ഫൈനാൻസ് സെക്രട്ടറിയും കെ. മുഹമ്മദ് സാദിഖ് വൈസ് പ്രസിഡന്റും കെ.പി. അർഷദ് സെക്രട്ടറിയുമാണ്. ഏരിയ പ്രസിഡന്റുമാർ: കെ. മുഹമ്മദ് സാദിഖ്, സലാഹുദ്ദീൻ. ഏരിയ സെക്രട്ടറിമാർ: സലീൽ ബാബു, മുസ്തഫ പൊന്നാനി. കെ.എം. ഹാഷിം, സലാഹുദ്ദീൻ, കെ. ഷൗക്കത്തലി, പി.കെ. അബ്ദുറസാഖ്, സജീബ് ജലാൽ, കെ. സൈനുദ്ദീൻ, മുസ്അബ് ജമാൽ, അബ്ദുല്ല മുഹമ്മദ്, ഫിറോസ് ഖാൻ, റജീന സലാഹുദ്ദീൻ, മദീഹ ഹാരിസ് എന്നിവർ കേന്ദ്ര കൂടിയാലോചന സമിതിയംഗങ്ങളാണ്. വനിത വിഭാഗം പ്രസിഡന്റയി റജീന സലാഹുദ്ദീനെയും ജനറൽ സെക്രട്ടറിയായി മദീഹ ഹാരിസിനെയും തിരഞ്ഞെടുത്തു. സബീത റസാഖാണ് വൈസ് പ്രസിഡന്റ്. പുരുഷ, വനിത പ്രാദേശിക യൂനിറ്റ് ഭാരവാഹികളെയും വിവിധ വകുപ്പ് ഭാരവാഹികളെയും തിരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ജെ. സാബുഖാൻ അറിയിച്ചു.
ഐ.എം.ഐ ഹാളിൽ നടന്ന പ്രസിഡന്റ്, കൂടിയാലോചന സമിതി തെരഞ്ഞെടുപ്പിന് ശൈഖ് മുഹമ്മദ് കാരകുന്ന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.