ഐ.എം. ഐ സലാല വനിത വിഭാഗം സലാലയിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച വനിത സെമിനാറിൽ സൈക്കോളജിസ്റ്റ്‌ കെ.എ. ലത്തീഫ്  സംസാരിക്കുന്നു

ഐ.എം.ഐ സലാലയിൽ ലഹരിക്കെതിരെ വനിത സെമിനാർ സംഘടിപ്പിച്ചു

സലാല: ഐ.എം.ഐ സലാല വനിത വിഭാഗം ‘കരുതലോടെ കൈ കോർക്കാം ലഹരിക്കെതിരെ’ തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ബദർ അൽസമ ഹോസ്പിറ്റലിലെ ഡോ. രാജേഷ് ആർ, ഇന്ത്യൻ സ്‌കൂൾ സലാലയിലെ സൈക്കോളജിസ്റ്റ് കെ.എ. ലത്തീഫ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ലഹരിക്ക് അടിമപ്പെട്ട വ്യക്തിയുടെ ഫിസിക്കൽ മാറ്റങ്ങളെ സംബന്ധിച്ചും പ്രതിവിധികളെ കുറിച്ചും ലഹരിക്ക് അടിമപ്പെട്ടവരുടെ മാനസിക വെല്ലുവിളികളെ സംബന്ധിച്ചും ഇവർ സദസ്സുമായി സംവദിച്ചു. ലഹരിക്കടിമപ്പെട്ടവരുടെ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ പുതിയ തലമുറയെ നിരന്തരം ബോധ്യപ്പെടുത്തണമെന്നും അധ്യക്ഷത വഹിച്ച ഐ.എം.ഐ വനിത വിഭാഗം ആക്‌ടിങ് പ്രസിഡന്റ്‌ ഫസ്‌ന അനസ് പറഞ്ഞു.

ഐ.എം.ഐ പ്രസിഡന്റ്‌ കെ.ഷൗക്കത്ത് അലി മാസ്റ്റർ, ബിൻസി നാസർ ( കെ.എം.സി.സി ലേഡീസ് വിങ്), സാജിദ ഹഫീസ് (പ്രവാസി വെൽഫെയർ) എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീതശിൽപവും പിന്നണി ഗായിക ഡോ.സൗമ്യ സനാതനൻ അവതരിപ്പിച്ച കവിതയും ശ്രദ്ധേയമായി. രിസാ ഹുസ്നി സ്വാഗതവും ഷഹനാസ് മുസമ്മിൽ സമാപനവും നടത്തി. ജനറൽ സെക്രട്ടറി മദീഹ ഹാരിസ് നന്ദി പറഞ്ഞു.

imi: ഐ.എം. ഐ സലാല വനിത വിഭാഗം സലാലയിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച വനിത സെമിനാറിൽ സൈക്കോളജിസ്റ്റ്‌ കെ.എ. ലത്തീഫ് സംസാരിക്കുന്നു

Tags:    
News Summary - IMI organizes women's seminar against drug abuse in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.