ദാഹിറ ഗവർണറേറ്റ്
മസ്കത്ത്: അനധികൃത കിണർ കുഴിക്കലിനെതിരെ നടപടിയുമായി ദാഹിറ ഗവർണറേറ്റ്. ലൈസൻസില്ലാതെ കിണർ കുഴിക്കുന്നത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്സിന്റെ കൺട്രോൾ ഡിപ്പാർട്മെന്റാണ് തടഞ്ഞത്.
അനുമതികളില്ലാതെ കിണർ കുഴിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം പിടിച്ചെടുക്കുകയും ചെയ്തു. അനധികൃതവും ലൈസൻസില്ലാത്തതുമായ കിണർ കുഴിക്കുന്നതിന്റെ വർധിച്ചുവരുന്ന പ്രശ്നം തടയുന്നതിനും ഭൂഗർഭജല ഉപഭോഗം നിയന്ത്രിക്കുന്നതിന്റെയും ഭാഗാമായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.