ഇടുക്കി സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു

ബുറൈമി: ഇടുക്കി സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ് ബുറൈമിയിൽ കുഴഞ്ഞുവീണ് മരിച്ചത്. എട്ട് വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു.

പിതാവ്: കൊന്താലം. മാതാവ്: സാറ. ഭാര്യ: സലീന. മക്കൾ: മൻസൂർ, മാഹിൻ. മരുമക്കൾ: അഞ്ചാല മൻസൂർ, അൻസിയ മാഹിൻ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെഎംസിസി യുടെ നേത്രത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Idukki native dies after collapsing in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.