സലാല: ഐ.സി.എഫ് സലാല ലൈഫ് ലൈൻ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ വാദിയിലെ ആശുപത്രിയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഡോ. സനാതാനൻ, രാകേഷ് കുമാർ ജാ, ഒ. അബ്‌ദുൽ ഗഫൂർ എന്നിവർ അതിഥികളായിരുന്നു.
പ്രസിഡന്റ് നാസർ ലത്തീഫി അധ്യക്ഷത വഹിച്ചു. പ്രാഥമിക പരിശോധനകൾക്ക് പുറമെ ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, സ്കിൻ എന്നിവയിലായി അഞ്ച് ഡോക്ടർമാർ സേവനം ചെയ്തു. ക്യാമ്പ് വനിതകൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ ഉപയോഗപ്പെടുത്തി. വി.പി. അബ്‌ദുസലാം ഹാജി, സി.വി സുദർശനൻ എന്നിവരും സംബന്ധിച്ചു. അഷ്റഫ് ബാഖവി, റഫീഖ് ചാവക്കാട്, ആശുപത്രി ഡയറക്ടർ അബ്ദു റഷീദ്, ഷബീർ, റിജീഷ് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.