ഇബ്ര: ഇബ്ര ഇന്ത്യൻ സ്കൂളിെൻറ പുതിയ കെട്ടിടസമുച്ചയത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ വടക്കൻ ശർഖിയ ഗവർണർ ശൈഖ് യഹിയ ബിൻ ഹമൂദ് അൽ മഅ്മരി കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കും. പുതിയ കെട്ടിടസമുച്ചയത്തിൽ നാൽപത് സ്മാർട്ട് ക്ലാസ്റൂമുകളാണ് ഉള്ളത്. മികച്ച സൗകര്യങ്ങളോടെയുള്ള സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ഒാഡിറ്റോറിയം തുടങ്ങി വിദ്യാർഥികൾക്ക് മികച്ച പഠനാനുഭവം ഒരുക്കുന്നതിനുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്. രണ്ട് ഷിഫ്റ്റിലായി നടന്നിരുന്ന സ്കൂളിെൻറ പ്രവർത്തനം ഒറ്റ ഷിഫ്റ്റിലേക്ക് മാറ്റുന്നതിനും പുതിയ കെട്ടിട സമുച്ചയത്തിെൻറ പൂർത്തീകരണം സഹായിച്ചു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും 12ഒാളം മറ്റു രാജ്യങ്ങളിലെയും വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെ തനത് കലാരൂപങ്ങൾ കോർത്തിണക്കിയുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉദ്ഘാടനത്തെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹമൂദ് ഖൽഫാൻ അൽ ഹാർത്തി, ഇന്ത്യൻ അംബാസഡർ മുനു മഹാവർ, ശൈഖ് സൈഫ് ബിൻ ഹാഷിൽ റാഷിദ് മിസ്കരി, വിവിധ വാലിമാർ, അൽശർഖിയ സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പെങ്കടുക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവൽ, ൈവസ് ചെയർമാൻ ഡോ. സി.എം നജീബ്, സ്കൂളിെൻറ ചുമതലയുള്ള ഡയറക്ടർ ബോർഡ് അംഗം സിറാജുദ്ദീൻ ഞേലാട്ട് തുടങ്ങിയവർ പെങ്കടുക്കും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടക്കുമെന്ന് ഇബ്ര ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് ഡോ.മുനീറുദ്ദീൻ സിദ്ദീഖി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.