Posted On
date_range Updated On
date_range ഒമാനിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മസ്‌കത്ത്: ഒമാൻ വടക്കൻ ബാത്തിനയിലെ ഖാബൂറയിൽ കുട്ടിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ വാദിയിലാണ് അപകടമുണ്ടായത്. കുട്ടിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുങ്ങിമരണത്തിനിടയാക്കിയ സാഹചര്യം സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിലിറങ്ങരുതെന്നും അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.