ഹു​ബ്ബു​റ​സൂ​ൽ സ​ർ​ഗ​സ​ന്ധ്യ

ബു​റൈ​മി: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​റൈ​മി ഐ.​സി.​എ​ഫ് ഹു​ബ്ബു​റ​സൂ​ൽ സ​ർ​ഗ​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി അ​ൽ​മാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. കേ​ര​ള ഫോ​ക്​​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും ദ​ഫ്മു​ട്ട് ആ​ചാ​ര്യ​നു​മാ​യ ഡോ. ​കോ​യ കാ​പ്പാ​ടി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സാ​ഹി​ത്യോ​ത്സ​വ് പ്ര​തി​ഭ​ക​ളാ​യ ശ​മ്മാ​സ്, റി​യാ​സ്, മ​ഹ്ഫൂ​സ് ക​മാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.
മ​ദ്ഹ് ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ബു​ർ​ദ, ഖ​വാ​ലി, രി​ഫാ​യി ന​ശീ​ദ തു​ട​ങ്ങി വി​വി​ധ ഭ​ക്തി​ഗാ​ന ശാ​ഖ​ക​ളെ സ​മ​ന്വ​യി​പ്പി​ച്ച് ന​ട​ത്തി​യ സ​ർ​ഗ​വി​രു​ന്ന് ബു​റൈ​മി​യി​ലെ പ്ര​വാ​സ കൈ​ര​ളി​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.
ബു​റൈ​മി മ​ർ​ക​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ന്നു. ദു​ബൈ മ​സ്ജി​ദ് ഇ​മാം ശൈ​ഖ്​ റാ​ശി​ദ് അ​ൽ ഫ​ലാ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​നു​ദ്ദീ​ൻ ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ്മ​ദ് കു​ട്ടി, ഡോ. ​ഹു​സൈ​ൻ, അ​ബ്​​ദു​ൽ ക​രീം ന​ഹാ​സ്, ഇ​ബ്രാ​ഹിം ഹാ​ജി, ജാ​ബി​ർ ന​സീം, അ​ലി അ​ക്ബ​ർ സ​ഖാ​ഫി ഹു​ബൈ​ൽ, പ്ര​കാ​ശ്, ഷം​സു​ദ്ദീ​ൻ, ഹാ​രി​സ് ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - hubburasool night-oman-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.