ബുറൈമി: രക്തസമ്മർദം വർധിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന മലപ്പുറം മൂർക്കനാട് സ്വദേശി ഇബ്രാഹിം തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. ആശുപത്രി ബിൽ അടക്കുന്നതടക്കം വിഷയങ്ങളിൽ ബുറൈമി പ്രവാസി കൂട്ടായ്മയിലെ അംഗങ്ങൾ തുണയായതാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകുന്നതിനുള്ള വഴിയൊരുക്കിയത്. കൂട്ടായ്മ അംഗമായ മുനീറിനൊപ്പമാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ മാർച്ച് 15നാണ് ഇദ്ദേഹം രക്തസമ്മർദം വർധിച്ച് ജോലിചെയ്യുന്ന സർവിസ് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തീർത്തും അബോധാവസ്ഥയിലായ അദ്ദേഹത്തെ മൂന്നു ദിവസത്തെ ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്കായി പിന്നീട് മസ്കത്ത് ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ലഭിച്ചതോടെ അസുഖത്തിന് നല്ല പുരോഗതി ഉണ്ടായി.
എങ്കിലും, ഒമാനിൽ അടുത്ത ബന്ധുക്കൾ ആരുംതന്നെ ഇല്ലാതിരുന്നത് അദ്ദേഹത്തിെൻറ മേനാനില തകരാറിലാക്കി. പ്രവാസി കൂട്ടായ്മയിലെ ആറു മുതിർന്ന അംഗങ്ങൾ ചികിത്സയിലെ എല്ലാ ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്നു. 22 വർഷമായി ബുറൈമിയിലായിരുന്നെങ്കിലും സ്വന്തമായി ഒരു വീടുപോലും ഇബ്രാഹീമിനില്ല. ഇതുമൂലം തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാൻ ഇദ്ദേഹം മടിച്ചു. ഇതിനിടെ സ്പോൺസർ വിസ റദ്ദാക്കുകയാണെന്ന് അറിയിച്ചതോടെ ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായി. അസുഖം മാറിയാൽ വീണ്ടും ബുറൈമിയിൽ ജോലി ശരിയാക്കിത്തരാം എന്ന കൂട്ടായ്മ അംഗങ്ങളുടെ ഉറപ്പിലാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ചികിത്സാ ചെലവ് സ്പോൺസറെകൊണ്ട് അടപ്പിക്കാൻ കൂട്ടായ്മ അംഗങ്ങൾ മുന്നിട്ടിറങ്ങി. ഇബ്രാഹീം സഹായനിധിയിലേക്ക് കാര്യമായ തുക പിരിച്ചതായും ഇത് അടുത്ത ദിവസം നാട്ടിലെത്തിക്കുമെന്നും പ്രവാസി കൂട്ടായ്മ അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.