ഒമാനിൽ ഇന്ന്​ കനത്ത മഴക്ക്​ സാധ്യത

മസ്കത്ത്​: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാ​ഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകി. ഉച്ചക്ക്​ 12 മുതൽ രാത്രി 11 മണിക്കും ഇടയിലായി മസ്​കത്ത്, തെക്ക്​-വടക്ക്​ ബാത്തിന, ദാഖിലിയ, തെക്ക്​-വടക്ക് ​ശർഖിയ, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ 15മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്​.

Tags:    
News Summary - Heavy rain is likely in Oman today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.