ക​ന​ത്ത മ​ഴ​യി​ൽ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ

നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ദി​ക​ളി​ലൊ​ന്ന്​

ഒമാൻ: വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ലെ വെ​ള്ളം ക​യ​റി ഗ​താ​ഗ​ത ത​ട​സ്സ​വും അ​നു​ഭ​വ​പ്പെ​ട്ടു. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ നി​ന്നും റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ പെ​യ്യു​ന്ന​ത്.

വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. മു​സ​ന്ദം, ബു​റൈ​മി, വ​ട​ക്ക​ൻ ബാ​ത്തി​ന, ദാ​ഹി​റ, മ​സ്ക​ത്ത്​ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ​ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ഴ ല​ഭി​ച്ച​ത്.

വൈ​കീ​ട്ടോ​ടെ ദാ​ഖി​ലി​യ, തെ​ക്ക​ൻ ബാ​ത്തി​ന, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്കും മ​ഴ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ബു​റൈ​മി, സു​വൈ​ഖ്, ഷി​നാ​സ്, ഇ​ബ്രി, ആ​ദം, നി​സ്​​വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. മ​സ്ക​ത്തി​ലെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച പ​ക​ൽ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

വാ​ദി​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി ര​ക്ഷി​ച്ചു. ഇ​ബ്രി വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ട്ട്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വൊ​ക്കേ​ഷ​ന​ൽ കോ​ള​ജു​ക​ൾ​ക്ക് ഇ​ന്ന്​ അ​വ​ധി

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ എ​ട്ട്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വൊ​ക്കേ​ഷ​ന​ൽ കോ​ള​ജു​ക​ൾ​ക്ക്​ ഞാ​യ​റാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ഠ​നം വി​ദൂ​ര​മാ​യി (ഓ​ൺ​ലൈ​നാ​യി) മാ​റ്റു​ക​യും ചെ​യ്യു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ദാ​ഹി​റ, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​തും പ​ഠ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തും. അ​ൽ വു​സ്ത, ദോ​ഫാ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ന​ഴ്സ​റി​ക​ളും പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളും ഞാ​യ​റാ​ഴ്ച അ​ട​ച്ചി​ടും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു.

കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​ ഖ​സ​ബി​ൽ

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​ ഖ​സ​ബി​ലെ വി​ലാ​യ​ത്തി​ലാ​ണ്. 81 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്​ ഇ​വി​ടെ കി​ട്ടി​യ​ത്.

ആ​ദ​മി​ൽ 65 മി​ല്ലീ​മീ​റ്റ​റും നി​സ്​​വ​യി​ൽ 32 മി​ല്ലീ​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ ഭാ​ഗ​ത്തേ​ക്ക് (ഹ​ത്ത അ​തി​ർ​ത്തി) വാ​ഹ​ന​മോ​ടി​ച്ച്​ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ​

ദേ​ശീ​യ അ​ടി​യ​ന്ത​ര മാ​നേ​ജ്മെൻറ് ക​മ്മി​റ്റി അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ളു​ടെ ആ​ഘാ​തം കു​റ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളാ​ണ്​ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യും രം​ഗ​ത്തു​ണ്ട്.

മ​ഴ ഇ​ന്നും തു​ട​രും

ഞാ​യ​റാ​ഴ്ച​യും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ലി​പ്പ​ഴം വ​ർ​ഷി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഞാ​യ​റാ​ഴ്ച ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ, വ​ട​ക്ക്​-​തെ​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 30 മു​ത​ൽ 50 മി.​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 46 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ്​ വീ​ശു​ക​യും ചെ​യ്യും.

മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ക​പ്പ​ൽ യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന​വ​ർ ദൂ​ര​ക്കാ​ഴ്ച​യും ക​ട​ലി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Heavy rain in northern governorates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.