ബുറൈമി സ്നേഹതീരം സംഘടിപ്പിച്ച അനുസ്മരണ യോഗം
ബുറൈമി: കഴിഞ്ഞ ദിവസം ആലപ്പുഴയിൽ അന്തരിച്ച ഡോ. മുഹമ്മദ് അസ്‌ലമിന്റെ വിയോഗത്തിൽ വേദനയോടെ ബുറൈമിയിലെ മലയാളികളും. ബുറൈമിയിലെ സാധാരണക്കാരൻ്റെ സാന്ത്വനമായിരുന്നു ഡോ. മുഹമ്മദ് അസ്‍ലമെന്ന് ബുറൈമി സ്നേഹതീരം സംഘടിപ്പിച്ച അനുസ്മരണത്തിൽ പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് കാലം ബുറൈമിയിൽ ആതുര സേവന രംഗത്തും സാമൂഹിക - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചിരുന്നു. ദീർഘ കാലം ബുറൈമി ഫ്രന്റ്സ് , ബുറൈമി മലയാളി സമാജം എന്നി സംഘടനകളുടെ മുഖ്യ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിൽ പോയി അവിടെയും സാമൂഹ്യ - രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിൻ്റെ അകാലത്തിലുള്ള മരണത്തിൽ ബുറൈമി സ്നേഹതീരം സംഘടിപ്പിച്ച അനുസ്മരണ, പ്രാർത്ഥനാസംഗമത്തിൽ ഡോ. ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. അബ്ബാസ് ഉദ്ഘാടനം ചെയ്തു.
പ്രസന്നൻ തളിക്കുളം, സഹീൻ പാണ്ടിക്കാട്, ഡോ. ബീജൂ , റസാഖ് കോട്ടക്കൽ , സലീം, ഷാജി കൊരട്ടി , ഷൈജു, പ്രകാശൻ , സുബൈർ പെരുമ്പാവൂർ, നബീൽ , അഫ്സൽ, യൂസുഫ് എന്നിവർ സംസാരിച്ചു. ഹുബൈൽ സ്വാഗതവും ഷരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.