മസ്കത്ത്: രാജ്യത്തെ ആശുപത്രികളിൽ കഴിഞ്ഞ വർഷമുണ്ടായ മരണങ്ങളിൽ മൂന്നിലൊന്നിനും കാരണം ഹൃദ്രോഗവും അനുബന്ധ പ്രശ്നങ്ങളും. ജീവിത ശൈലിയിലെ പ്രശ്നങ്ങൾ, കൊഴുപ്പേറിയ ഭക്ഷണം, വ്യായാമക്കുറവ് എന്നിവയാണ് ഹൃദ്രോഗങ്ങൾ വർധിക്കാൻ കാരണം. ഹൃദ്രോഗികളുടെ എണ്ണം പ്രതിദിനമെന്നവണ്ണം വർധിക്കുന്നതായി ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രികളിൽ ഉണ്ടായ 25 ശതമാനം മരണങ്ങൾക്കും ഹൃദയവുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ കഴിഞ്ഞവർഷത്തെ വാർഷിക റിപ്പോർട്ട് പറയുന്നു. ജീവിതശൈലിയിലെ പ്രശ്നങ്ങൾക്ക് പുറമെ മാനസിക സമ്മർദവുമായി ബന്ധപ്പെട്ട കുഴപ്പങ്ങളുമുണ്ട്. ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിൽ 981 ഹൃദ്രോഗികളാണ് മരിച്ചത്.
പകർച്ചവ്യാധിയിതര രോഗങ്ങളുടെ ചികിത്സ ചെലവേറിയതും നീണ്ടതുമാണെന്ന് റിപ്പോർട്ട് പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിതലത്തിലും സാമൂഹിക തലത്തിലുമുള്ള ബാധ്യതകൾ കുറക്കാൻ കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു. അമിത രക്തസമ്മർദവും ആരോഗ്യമേഖലയിൽ ആശങ്ക പടർത്തുന്നുണ്ട്. പതിനായിരം പേരിൽ ആറുപേരും പ്രമേഹരോഗബാധിതരിൽ എട്ടുപേരും അമിത രക്തസമ്മർദ ബാധിതരാണെന്ന് റിപ്പോർട്ട് പറയുന്നു. പകർച്ചവ്യാധിയിതര രോഗങ്ങൾ ബാധിച്ച 44 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. 40.3 ശതമാനം പേർ കിടത്തിച്ചികിത്സക്കും വിധേയരായി. റോഡ്അപകടങ്ങൾ ഉയർന്നതോതിലുള്ള മരണത്തിനും പരിക്കിനും വൈകല്യത്തിനുമെല്ലാം കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം വാഹനാപകടങ്ങൾ കുറവായിരുന്നെങ്കിലും മരണങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണം പൊതുവെ ഉയർന്ന തോതിലാണ്.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുേമ്പ മരിച്ച 569 സംഭവങ്ങളാണുണ്ടായത്. 90 മരണങ്ങൾ ആശുപത്രിയിൽ വെച്ചും നടന്നു. മൊത്തം മരണങ്ങളിൽ 8.3 ശതമാനമാണ് അപകടങ്ങൾ മൂലം നടന്നത്. ആരോഗ്യസ്ഥാപനങ്ങളുടെ വികസനത്തിെൻറ ഫലമായി അവയിൽ എത്തുന്ന രോഗികളുടെ എണ്ണവും വർധിച്ചു. 15.6 ദശലക്ഷം യാത്രക്കാരാണ് ഒൗട്ട്പേഷ്യൻറ് ക്ലിനിക്കുകളിൽ ചികിത്സ തേടിയത്. 3,43,000 രോഗികൾ ആശുപത്രികളിൽ കിടത്തി ചികിത്സയും തേടി. കഴിഞ്ഞ വർഷം 1,11,313 ശസ്ത്രക്രിയകളും ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിൽ നടന്നു. ഇതിൽ 45.7 ശതമാനം പ്രധാനപ്പെട്ട ശസ്ത്രക്രിയകളാണ്.
ആരോഗ്യമേഖലയുടെ മൊത്തം ചെലവിൽ കുറവ് രേഖപ്പെടുത്തിയതായും കണക്കുകൾ പറയുന്നു. 792.9 ദശലക്ഷം റിയാലാണ് കഴിഞ്ഞ വർഷം ചെലവിട്ടത്. 2015ൽ ഇത് 892.2 ദശലക്ഷം റിയാൽ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.