ഹാർട്ട് ബിറ്റ്സ് അംഗങ്ങൾക്ക്​ മസ്കത്ത്​ എയർപോർട്ടിൽ നൽകിയ സ്വീകരണം

ഹാർട്ട് ബിറ്റ്സ് അംഗങ്ങൾക്ക്​ സ്വീകരണം

സുഹാർ: മുഴപ്പിലങ്ങാട് തറവാട് അഗതി മന്ദിരത്തിൽ നടന്ന ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ്​ രണ്ടാം വാർഷികത്തിന്‍റെ മെഗാ നറുക്കെടുപ്പിൽ വിജയിച്ച പി.സി. ശ്രീപാൽ, സുഹൃത്ത് അജയൻ എന്നിവർക്ക്​ മസ്കത്ത്​ എയർപോർട്ടിൽ പ്രസിഡന്‍റ്​ സലിം പാലിക്കണ്ടിയുടെ നേതൃത്യത്തിൽ സ്വീകരണം നൽകി. ഒമാനിൽ പത്ത്​ ദിവസത്തെ സൗജന്യ സന്ദർശനമായിരുന്നു മെഗാസമ്മാനം.

എക്സിക്യൂട്ടീവ് അംഗം നിഷാദ് കോട്ടക്കാരൻ, താജുദ്ധിൻ എന്നിവർ സംബന്ധിച്ചു.തലശ്ശേരിയിലെ പ്രമുഖ സ്കൂൾ ആയ ബി.ഇ.എം.പി സ്കൂളിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മ ഹാർട്ട് ബീറ്റ്സ് ഒമാൻ ഘടകമാണ് ഓനിലേക്കുള്ള വിസയും മറ്റു ചിലവുകളും വഹിക്കുന്നത്. തലശ്ശേരി ബംഗ്ല ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ടി.സി. ഖിലാബ് ഒമാനിലേക്കുള്ള യാത്രാ രേഖകൾ  കൈമാറി.

Tags:    
News Summary - Heart Bits members welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.