ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​ട​ക​ൾ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ

പൂ​ട്ടി​ക്കു​ന്നു

ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​ട​ക​ൾ പൂ​ട്ടി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 10 സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ചു. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 23 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ചു​മ​ത്തി. 2405 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, കോ​ഫീ ഷോ​പ്, ഹെ​യ​ർ സ​ലൂ​ൺ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ പൂ​ട്ടി​ച്ച​ത്. സ​ലൂ​ണു​ക​ൾ​ക്ക്​ ഇൗ ​ഘ​ട്ട​ത്തി​ൽ ​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 24727732 എ​ന്ന വാ​ട്​​സാ​പ്​ ന​മ്പ​റി​ലോ 139 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.