സലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിന് മുന്നോടിയായി മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ പാട്ടുകളുമായി സിങ് ആൻഡ് വിൻ മത്സരത്തിന്റെ രജിസ്ട്രേഷൻ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ജനുവരി 12ന് രജിസ്ട്രേഷൻ അവസാനിക്കും. ആവേശകരമായ പ്രതികരണമാണ് ‘സിങ് ആൻഡ് വിൻ’ മത്സരത്തിന് ലഭിക്കുന്നത്.
ദോഫാർ മേഖലയിലെ പ്രവാസികളുടെ ആലാപനത്തിലെ കഴിവ് തെളിയിക്കാനും പുതുമുഖങ്ങളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ‘സിങ് ആൻഡ് വിൻ’ മത്സരം. എം.ജി ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട നാലുവരി പാടി, പേരും വയസ്സും സ്ഥലവും ഫോൺ നമ്പറും സഹിതം വിഡിയോ അയച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. ദൈർഘ്യം ഒരു മിനിറ്റിൽ കവിയരുത്.
ഇതിൽ നിന്ന് വിദഗ്ധരായ പാനൽ തെഞ്ഞെടുക്കുന്ന 30 പേർ ഇരു കാറ്റഗറികളിലുമായി രണ്ടാം റൗണ്ടിൽ പ്രവേശിക്കും. രണ്ടാം റൗണ്ടിൽ ഓരോരുത്തരും എം.ജി ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഒരു സെമി ക്ലാസിക്കൽ ഗാനത്തിന്റെയും ഒരു മെലഡി ഗാനത്തിന്റെയും പല്ലവിയും അനുപല്ലവിയുമാണ് പാടി അയക്കേണ്ടത്. നേരിട്ട് നടക്കുന്ന ഫൈനൽ റൗണ്ടിൽ ജൂനിയർ, സീനിയർ കാറ്റഗറിലായി അഞ്ചുപേർ വീതം മത്സരിക്കും.
‘ഹാർമോണിയസ്
കേരള’ ടിക്കറ്റുകൾക്കായി ക്യു.ആർ കോഡ് സ്കാൻ ചെയ്യുക
17 വയസ്സ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 17 ന് മുകളിൽ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. 2026 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വയസ്സ് കണക്കാക്കുക. ഇപ്പോൾ തന്നെ നിങ്ങളുടെ പാട്ടുകൾ വിഡിയോ റെക്കോർഡ് ചെയ്ത് പേരും വയസ്സും സ്ഥലവും ഫോൺ നമ്പറും സഹിതം +968 7741 7579 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം.
അതേസമയം, ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയേറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നു. ഡയമണ്ട് സീറ്റിന് 10 റിയാൽ, പ്ലാറ്റിനം സീറ്റിന് അഞ്ചു റിയാൽ, ഗോൾഡ് സീറ്റിന് മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാല് ടിക്കറ്റ് വാങ്ങുന്നവർക്ക് അഞ്ചാമതൊരെണ്ണം സൗജന്യമായി ലഭിക്കും. വലിയ ഗ്രൂപ്പുകൾക്ക് കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്. മലയാളത്തിന്റെ പ്രിയ നടി ഭാവനയടക്കമുള്ള താരനിരയാണ് സലാലയിൽ ‘ഹാർമോണിയസ് കേരള’ ആറാം സീസണിനെത്തുന്നത്. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.