മസ്കത്ത്: സുൽത്താൻ നാടിെൻറയും മലയാള നാടിെൻറയും ഒരുമയുടെയും െഎക്യത്തിെൻറ യും സ്നേഹത്തിെൻറയും വിളംബരമായി ഗൾഫ്മാധ്യമം ‘ഹാർമണിയസ് കേരള’ മസ്കത്തിൽ അ രങ്ങേറി. ഖുറമിലെ ആംഫി തിയറ്ററിൽ നടന്ന മധുരാഘോഷം പ്രവാസി സമൂഹത്തിന് മറക്കാൻ കഴ ിയാത്ത അനുഭവമാണ് സമ്മാനിച്ചത്. കാലുഷ്യത്തിെൻറയും പകയുടെയും കനലെരിയുന്ന കാല ത്തിന് സാഹോദര്യത്തിെൻറ ചേർത്തുവെപ്പൊരുക്കിയ സാംസ്കാരികോത്സവത്തിന് സാക് ഷിയാകാൻ ആയിരങ്ങൾ ഒഴുകിയെത്തിയേപ്പാൾ മസ്കത്തിനത് പുതിയ ചരിത്രമായി.
മസ്കത്ത് ഫെസ്റ്റിവൽ കമ്മിറ്റി ഡയറക്ടറേറ്റ് അസി.ഡയറക്ടർ എൻജിനീയർ നദ അബ്ദുൽ റഹീം അൽ സദ്ജാലിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരുന്നു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്, ഗൾഫ്മാധ്യമം സ്പോൺസർ അബ്ദുൽ ഹമീദ് ആദം, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് എൽ.എൽ.സി മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ, ബദർ അൽസമ ഗ്രൂപ് ഒാഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. ഷഫീഖ് മുഹമ്മദ്, സുഹൂൽ അൽ ഫൈഹ ട്രേഡിങ് എൽ.എൽ.സി മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, സേഫ്റ്റി ടെക്നിക്കൽ സർവിസസ് മാനേജിങ് ഡയറക്ടർ അഷ്റഫ് പടിയത്ത്, ഗൾഫ്മാധ്യമം റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, സംഘാടക സമിതി മുഖ്യരക്ഷാധികാരി പി.ബി. സലീം, ഒാർഗനൈസിങ് കമ്മിറ്റി കൺവീനർ കെ.ടി.കെ മുനീർ, ഗൾഫ്മാധ്യമം ഒമാൻ റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ എന്നിവരും ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു. എൻജിനീയർ നദക്കുള്ള ഉപഹാരം വി.കെ. ഹംസ അബ്ബാസും അംബാസഡർ മുനു മഹാവറിനുള്ള ഉപഹാരം അബ്ദുൽഹമീദ് ആദമും കൈമാറി. സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, റസിഡൻറ് മാനേജർ ഷക്കീൽ ഹസൻ എന്നിവർ നൽകി. ഗൾഫ്മാധ്യമത്തിനുള്ള മസ്കത്ത് നഗരസഭയുടെ ഉപഹാരവും സർട്ടിഫിക്കറ്റും എൻജിനീയർ നദയിൽനിന്ന് വി.കെ. ഹംസ അബ്ബാസ് ഏറ്റുവാങ്ങി. അന്തരിച്ച വ്യവസായ പ്രമുഖനും ഗൾഫ്മാധ്യമം റസിഡൻറ് എഡിറ്ററുമായിരുന്ന എം.എ.കെ ഷാജഹാെൻറ ഒാർമക്കായി തയാറാക്കിയ സുവനീർ വി.കെ. ഹംസ അബ്ബാസ് അബ്ദുൽ ഹമീദ് ആദമിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് സംഗീതവിരുന്നിെൻറ സുവർണ നിമിഷങ്ങൾക്ക് തുടക്കമായി. അറബ് സംഗീത ലോകത്തെ മലയാളി വിസ്മയം നാദിർ അബ്ദുസ്സലാമാണ് ആദ്യമായി വേദിയിലെത്തിയത്.
ഹിറ്റ് ഹിന്ദിഗാനവുമായി മുഹമ്മദ് അഫ്സൽ പിന്നാലെയെത്തി. കേരളവുമായി ബന്ധപ്പെട്ട പാട്ടുകൾ കോർത്തിണക്കിയുള്ള കേരള തീം മെഡ്ലെയിൽ എല്ലാ ഗായകരും വേദിയിലെത്തിയതോടെ സദസ്സ് ആഘോഷത്തിമിർപ്പിലാണ്ടു.
മലയാളത്തിെൻറ ‘സുപ്രസിദ്ധ പയ്യൻ’ ടൊവീനോ തോമസ് ഇതിന് ശേഷമാണ് വേദിയിലെത്തിയത്. ടൊവീനോക്കുള്ള ഉപഹാരം ഷാഹി എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ റഹ്മാനും മാധ്യമം മാർക്കറ്റിങ് ജനറൽ മാനേജർ മുഹമ്മദ് റഫീഖും കൈമാറി. തുടർന്ന് ഷഹബാസ് അമനും മെൻറലിസ്റ്റ് ആദിയും പിന്നാലെ മറ്റു ഗായകരുമെല്ലാം കാണികൾക്ക് മുന്നിൽ എത്തി. മിഥുൻ രമേഷായിരുന്നു പരിപാടിയുടെ അവതാരകൻ. ഇടവേളകളിൽ ചിരി വിരുന്നുമായി രമേഷ് പിഷാരടിയും എത്തി.
ഹാർമണിയസ് കേരളക്ക് മുന്നോടിയായി ‘അതിരുകളില്ലാത്ത മാനവികത’ വിഷയത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജഗജിത്ത് പ്രഭാകരൻ, മകനും യുവനടനുമായ ഇന്ദ്രജിത്ത് ജഗൻ, കലാകാരന്മാരുടെ കൂട്ടായ്മയായ ‘മൈൻഡ് മസ്കത്ത്’ പ്രതിനിധി ശ്രീകുമാർ വെൺമണി, മാധ്യമം അഡ്മിൻ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് എന്നിവർ ഉപഹാരങ്ങൾ നൽകി. മറ്റു സ്പോൺസർമാരായ കൈരളി ടി.എം.ടി പ്രതിനിധി ജോസ്, അൽ നമാനി കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഉണ്ണി, കാലിക്കറ്റ് ആയുർവേദ ക്ലിനിക്ക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി, ഗ്ലോബൽ മണി എക്സ്ചേഞ്ച് ഡയറക്ടർ സുബ്രഹ്മണ്യൻ, മാനേജിങ് ഡയറക്ടർ മധുസൂദനൻ, ഫ്രണ്ടി മൊബൈൽ മാർക്കറ്റിങ് ഒാപറേഷൻസ് മാനേജർ ജോസഫ് രാജൻ, ലിങ്ക്സ് മൈസ് ഡയറക്ടർ ലിജിഹാസ് ഹുസൈൻ, ഫുഡ്ലാൻഡ്സ് റസ്റ്റാറൻറ് ഡയറക്ടർ സുരയ്യ സമീർ എന്നിവർക്കും ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.