Posted On
date_range Updated On
date_range ഇറാൻ ആക്രമണം; കുവൈത്തിന് സൗദിയുടെ ഐക്യദാർഢ്യം
കുവൈത്ത് സിറ്റി: കുവൈത്തിന് നേരെയുള്ള തുടർച്ചയായ ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സംഭവവികാസങ്ങൾ ചർച്ചചെയ്തു കുവൈത്ത്-സൗദി നേതൃത്വം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ചു. കുവൈത്തിനു നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച മുഹമ്മദ് ബിൻ സൽമാൻ കുവൈത്തിന് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് ഉറപ്പുനൽകി. കുവൈത്ത് നേതൃത്വത്തെയും ജനങ്ങളെയും കുറിച്ചും അന്വേഷിച്ചു.
സൗദി അറേബ്യക്ക് കുവൈത്തിന്റെ പിന്തുണയും, സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് അമീർ അറിയിച്ചു. സൽമാൻ രാജാവിനും സൗദി അറേബ്യക്കും ജനങ്ങൾക്കും മികച്ച ആരോഗ്യവും സമൃദ്ധിയും തുടരട്ടെയെന്നും അമീർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.