ഹർ ഘർ തിരംഗ കാമ്പയിനിൽ പങ്കാളികളാവാം

മസ്‌കത്ത്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ ഒമാനിലെ ഇന്ത്യൻ പ്രവാസികളും പങ്കാളികളാകണമെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി അഭ്യർഥിച്ചു. ആഗസ്റ്റ് ഒമ്പതിന് ആരംഭിച്ച കാമ്പയിൻ തിങ്കളാഴ്ച സമാപിക്കും. ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യൻ ജനതയെ പരസ്പരം കോർത്തിണക്കുന്ന നമ്മുടെ അഭിമാനത്തിന്റെയും പ്രതീകമായ ഇന്ത്യൻ ദേശീയ പതാകക്കൊപ്പം മനോഹരമായ ഒരു സെൽഫി പകർത്തിയ ശേഷം അത് harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്.

അതേസമയം, ഒമാനിൽ പൊതുസ്ഥലങ്ങളിലോ വീടുകൾക്ക് പുറത്തോ വിദേശ രാജ്യങ്ങളുടെ പതാകകൾ വ്യക്തിപരമായി ഉയർത്തുന്നതിന് കടുത്ത നിയമപരമായ നിയന്ത്രണങ്ങളുണ്ട്. ഔദ്യോഗിക അനുമതിയില്ലാതെ വീടുകൾക്ക് പുറത്തോ വാ-ഹനങ്ങളിലോ പൊതുഇടങ്ങളിലോ മറ്റ് രാജ്യങ്ങളുടെ പതാകകൾ ഉയർത്താൻ പാടില്ല. 

Tags:    
News Summary - Indian Embassy in Muscat urges Indian diaspora in Oman to join 'Har Ghar Tiranga' campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.