മസ്കത്: ഹജ്ജ് രജിട്രേഷൻ സെപ്റ്റംബർ 23ന് ആരംഭിക്കുമെന്ന് എൻഡോവ്‌മെന്റ്സ് ആൻഡ് മതകാര്യ മന്ത്രാലയം അറിയിച്ചു. 18 വയസ്സിന് മുകളിലുള്ള ഒമാൻ പൗരന്മാർക്കും താമസക്കാർക്കും ഒക്ടോബർ എട്ടുവരെ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാം. അപേക്ഷകർക്ക് www.hajj.com എന്ന ഔദ്യോഗിക പോർട്ടലിലൂടെ ഇലക്ട്രോണിക് ഓതന്റിക്കേഷൻ സിസ്റ്റവുമായി (പി.കെ.ഐ) ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ അവരുടെ സിവിൽ നമ്പർ, ഐ.ഡി കാർഡ് അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈനിലൂടെയല്ലാതെ അപേക്ഷിക്കാനാവില്ല. സമയ പരിധിക്ക് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല. രജിസ്ട്രേഷൻ ഹജ്ജിനുള്ള അനുമതിയല്ലെന്നും നറുക്കെടുപ്പിലൂടെയായിരിക്കും അർഹരെ തെഞ്ഞെടുക്കുകയെന്നും മന്ത്രാലയം പറഞ്ഞു. ഹജ്ജിന് അനുമതി ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കും. സൗദി അധികാരികൾ അനുവദിച്ച േക്വാട്ടയെ അടിസ്ഥാനമാക്കി മുൻഗണന അനുസരിച്ചായിരിക്കും നറുക്കെടുപ്പ്.
സൗദിയിലേക്ക് കര, വ്യോമ മാർഗം യാത്ര ചെയ്യുന്ന തീർഥാടകർക്കുള്ള അന്തിമ പ്രവേശന തീയതികൾ ഉൾപ്പെടെ,ഹജ്ജ് സീസണിന്റെ പൂർണ ഷെഡ്യൂൾ മന്ത്രാലയം പുറത്തിറക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഹജ്ജ് കമ്പനികൾ രജിസ്ട്രേഷനിൽ ഇടപെടുന്നത് തടയുന്നതിനും, തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.