ഹാഫിള് മുഹമ്മദ് ബിലാലിനെ അഫ്ക്ക ബർക്ക മേഖലയുടെ സ്നേഹോപഹാരം അസ്ലം പൊന്നാനി നൽകുന്നു
ബർക്ക: അഫ്ക്ക ബർക്ക മേഖല സംഘടിപ്പിച്ച ഈദ് സംഗമത്തിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് മുഹമ്മദ് ബിലാലിന് സ്നേഹപഹാരം നൽകി ആദരിച്ചു.
ബർക്ക സൂഖിൽ കച്ചവടം നടത്തുന്ന മുഹമ്മദ് അനസ് - സജീന ദമ്പന്തികളുടെ മകനാണ് മുഹമ്മദ് ബിലാൽ. സ്നേഹോപഹാരം അസ്ലം പൊന്നാനി കൈമാറി.
പ്രസിഡന്റ് സജാമിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സകീർ പട്ടാമ്പി, നദീർ ചേളന്നൂർ, നബീൽ ആലപ്പുഴ, സമദ് ആലുവ എന്നിവർ ആശംസകൾ അറിയിച്ചു.
നന്ദി പ്രകാശനം സെക്രട്ടറി തൻവീർ സാഹിബ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.