ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ സ്‌​കൂ​ൾ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേ​താ​വാ​യ ഇ​ലാ​ൻ ഷ​ഫീ​ഖി​ന് മ​ത്ര കെ.​എം.​സി.​സി​യു​ടെ സ്നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മാ​ഷ് കൈ​മാ​റു​ന്നു

ഇലാൻ ഷഫീഖിനെ മത്ര കെ.എം.സി.സി അനുമോദിച്ചു

മസ്കത്ത്: ഇന്ത്യൻ നാഷനൽ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇലാൻ ഷഫീഖിനെ മത്ര കെ.എം.സി.സി അനുമോദിച്ചു. സ്നേഹോപഹാരം പ്രസിഡന്റ് ഫൈസൽ മാഷ് കൈമാറി. ഇന്ത്യൻ സ്കൂൾ ബോഷർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും തൃശൂർ സ്വദേശികളായ ഷഫീഖ് -നജീഷ ദമ്പതികളുടെ മകനുമാണ് ഇലാൻ. മത്ര കെ.എം.സി.സി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

അസം ഗുവാഹതിയിലെ സറുസാജൈ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഡിസംബർ 27 മുതൽ 31വരെ നടന്ന 14ാമത് ഇന്ത്യൻ നാഷനൽ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ -ഒമ്പത് കാറ്റഗറിയിലാണ് ഇലാന്റെ നേട്ടം. ഒമ്പത് മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിൽ വിജയിച്ചും രണ്ടു മത്സരങ്ങളിൽ സമനില പാലിച്ചും ആകെ എട്ട് പോയിന്റ് കരസ്ഥമാക്കിയാണ് ഇലാൻ ചാമ്പ്യനായത്. ഒമാനിൽനിന്നും ആദ്യമായാണ് ഒരു വിദ്യാർഥി ദേശീയ ചെസ് ചാമ്പ്യൻഷിപ് കരസ്ഥമാക്കുന്നത്.

Tags:    
News Summary - Ilan Shafiq felicitated by Matra KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.