മസ്കത്ത്: ആമിറാത്തിലെ ഒരു അപ്പാർട്മെന്റിൽനിന്ന് സ്വർണാഭരണം കവർന്ന കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. അറബ് വംശജനായ ഒരാൾ അപ്പാർട്മെന്റിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തിയതായി ജനറൽ ഡയറക്ടേറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ റിസർച് അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ മോഷണ വസ്തുക്കൾ വിറ്റഴിക്കാൻ സഹായിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട മൂന്നുപേരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.