ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിനെ കണ്ടുമുട്ടിയപ്പോൾ
മസ്കത്ത്: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഔദ്യോഗിക സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച ഒമാനിൽനിന്ന് മടങ്ങി. മെലോണിയെയും സംഘത്തെയും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിഐ.പി ഹാളിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര് ബിൻ ഹമദ് അൽ ബുസൈദി, ഒമാൻ സുൽത്താനേറ്റലെ ഇറ്റാലിയൻ അംബാസഡർ സയ്യിദ് നിസാർ ബിൻ അൽ ജൂലൻഡ അൽ സഈദ് എന്നിവരടക്കം ആദരിച്ചു. ബുധനാഴ്ച മസ്കത്തിലെത്തിയ മലോണി സുൽത്താനുമായടക്കം കൂടിക്കാഴ്ച പൂർത്തിയാക്കിയിരുന്നു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവ വികാസങ്ങൾ സന്ദർശനത്തിൽ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.