‘ഹാർമോണിയസ് കേരള’ ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു

സലാല: ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയേറ്ററിൽ ഗൾഫ്​ മാധ്യമവും മീ ഫ്രണ്ടും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു. ഡയമണ്ട് സീറ്റിന് 10 റിയാൽ, പ്ലാറ്റിനം സീറ്റിന് അഞ്ചു റിയാൽ, ഗോൾഡ് സീറ്റിന് മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ്‌ നിരക്ക്‌. നാല് ടിക്കറ്റ് വാങ്ങുന്നവർക്ക് അഞ്ചാമതൊരെണ്ണം സൗജന്യമായി ലഭിക്കും. വലിയ ഗ്രൂപ്പുകൾക്ക്‌ കസ്റ്റമൈസ്ഡ്‌ പാക്കേജുകളും ലഭ്യമാണ്. ബൻഡ്ൽ ടിക്കറ്റ് ബുക്കിങിനാണ് സലാലയിലെ വിവിധ അസോസിയേഷനുകളടക്കം ഏറെ താൽപര്യം പ്രകടിപ്പിക്കുന്നത്. നേരിട്ടും ഓൺലൈനായും ടിക്കറ്റുകൾ ലഭിക്കും.


നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 ( കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ് , കാർ ആക്സസറീസ് ഷോപ്പ്) എന്നിവരുമായി ബന്ധപ്പെടണം. ടിക്കറ്റുകൾ ഓൺലൈനായും എടുക്കാം. ഓൺലൈനായി ലഭിക്കാൻ: https://events.mefriend.com/hk6salala

മലയാളത്തിന്റെ പ്രിയ നടി ഭാവനയടക്കമുള്ള താരനിരയാണ് സലാലയിൽ ‘ഹാർമോണിയസ് കേരള’ ആറാം സീസണിനെത്തുന്നത്. മലയാളികൾ ​നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ ‘മധുമയമായ് പാടാം’ എന്ന പ്രത്യേക ഷോ ഹാർമോണിയസ് കേരളയിൽ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷമായാണ് ‘മധുമയമായ് പാടാം’ അരങ്ങേറുക. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ്‌ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളാവും.

Tags:    
News Summary - Harmonious Kerala Ticket booking in Progress in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.