ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി. മുഹമ്മദലിക്ക് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് പൂച്ചെണ്ട് കൈമാറുന്നു

ഗൾഫാർ മുഹമ്മദലിക്ക് ‘മാധ്യമ’ത്തിന്‍റെ ആദരം

മസ്കത്ത്: ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലർ ആയി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദലിക്ക് (ഗൾഫാർ) ‘മാധ്യമ’ത്തിന്റെ ആദരം. മസ്കത്തിൽ ഗൾഫാർ മുഹമ്മദലിയെ സന്ദർശിച്ച് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ഉപഹാരം കൈമാറി. ചീഫ് ഡിജിറ്റൽ ഓഫിസർ (സി.ഡി.ഒ) ഇംതിയാസ് പി.കെ സന്നിഹിതനായി.

പ്രവാസലോകത്തും കേരളക്കരയിലും ഒരുപോലെ വ്യവസായരംഗത്തെന്നപോലെ വിദ്യാഭ്യാസ-സാമൂഹിക -സേവന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഗൾഫാർ മുഹമ്മദലിയെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയുടെ ചാൻസലറായി കഴിഞ്ഞ ദിവസം തെഞ്ഞെടുത്തിരുന്നു.

ചാൻസലറായിരുന്ന ഡോ. ഷെയ്ഖ് സാലിം അൽ ഫന്നാഹ് അൽ അമിയുടെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തെ തേടി പുതിയ നിയോഗമെത്തുന്നത്. കഴിഞ്ഞദിവസം ചേർന്ന നാഷനൽ യൂനിവേഴ്സിറ്റി ഡയറക്ടർമാരുടെ യോഗം ഗൾഫാർ മുഹമ്മദലിയെ ചാൻസലറാക്കാൻ ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു.

ഒമാനിലെ പ്രശസ്തമായ ഗൾഫാർ എന്ന വ്യവസായ ശൃംഖലയെ കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുടെ വളർച്ചയിൽ സ്തുത്യർഹമായ നേതൃത്വം നൽകിയ ഗൾഫാർ മുഹമ്മദലിക്ക് ഇന്ത്യൻ സർക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും ഏഷ്യൻ ബിസിനസ് ലീഡർഷിപ്പ് ഫോറം അവാർഡുമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Gulfar Muhammad Ali receives 'Madhyam' tribute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.