മസ്കത്ത്: 'ഗൾഫ് മാധ്യമം' െഎ.പി.എൽ ക്വിസിെൻറ മെഗാ സമ്മാന ജേതാവിനെ തിരഞ്ഞെടുത്തു. കണ്ണൂർ സ്വദേശി നൗഫൽ പത്താലയാണ് സമ്മാനാർഹനായത്. ഖാബൂറക്കടുത്ത് ഹിജാരിയിലെ ബാബ് അൽ ഖൈർ ബിൽഡിങ് മെറ്റീരിയൽസ് ഷോപ്പിലെ സെയിൽസ്മാനാണ് നൗഫൽ.
ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് സ്പോൺസർ ചെയ്യുന്ന സാംസങ് എ11 മൊബൈൽ ഫോൺ ആണ് മെഗാ സമ്മാനമായി നൽകുക. ഒക്ടോബർ ഒന്ന് മുതൽ നവംബർ 10 വരെ നടന്ന ക്വിസ് മത്സരം ആവേശകരമായ പ്രതികരണമാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്. ഒാരോ ദിവസവും ശരിയുത്തരം അയച്ചവരിൽനിന്ന് തിരഞ്ഞെടുത്തവർക്ക് ഇലക്ട്രോണിക്സ് ഉപകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ജീപാസിെൻറ സ്റ്റെയിൻലെസ് സ്റ്റീൽ ഇലക്ട്രിക് കെറ്റിലും വാബിൻസ് നൽകുന്ന െഎ.പി.എൽ ബ്രാൻഡഡ് സെറാമിക് കപ്പും സമ്മാനമായി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.