സലാല: 'ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’യുടെ നാലാം എഡിഷന്‍റെ വിളംബര റോഡ്ഷോക്ക് സലാലയിൽ തുടക്കമായി. സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിലാണ് റോഡ് ഷോയുടെ ഉദ്‌ഘാടന ചടങ്ങ് നടന്നത്. പ്രമുഖ അവതാരകൻ രാജ് കലേഷാണ് മൂന്നുദിവസത്തെ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വ്യാഴാഴ്ച വൈകു. 5മണി മുതൽ 6.30 വരെ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സആദ ബ്രാഞ്ചിൽ പരിപാടി നടക്കും. തുടർന്ന് രാത്രി 8മണിക്ക് വിപുലമായ രീതിയിൽ അൽവാദി ലുലു മാളിലും റോഡ് ഷോ നടക്കും. വെള്ളിയാഴ്ച രാവിലെ 11.30ന് തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഓണാഘോഷ പരിപാടിയിലും രാജ് കലേഷ് അരങ്ങുതകർക്കും. കുടുംബങ്ങൾക്കുവേണ്ടിയുള്ള വിനോദപരിപാടികളും മത്സരങ്ങളും കിടിലൻ സമ്മാനങ്ങളുമാണ് ഇതിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 13ന് സലാല അൽ മറൂജ് ആംഫി തിയറ്ററിലാണ് ‘ഹാർമോണിയസ് കേരള’യുടെ ഒമാനിലെ നാലാം എഡിഷന് വേദിയൊരുങ്ങുന്നത്. ഷാഹി, ലുലു ഹൈപർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ് ജ്വല്ലറി, ഹോട്ട്പാക്ക്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ.
മലയാളികളുടെ പ്രിയപ്പെട്ട ചലചിത്ര താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിലൂടെ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ മനസിൽ സ്ഥാനംപിടിച്ച മനോജ് കെ. ജയൻ എന്നിവരാണ് ചടങ്ങിൽ മുഖ്യാഥിതികളായെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.