സുഹാറിലെ ഡാൻസ് ഉത്സവ് ഗ്രാൻഡ് ഫിനാലെ മാറ്റിവെച്ചു

സുഹാർ: സുഹാർ നവചേതനവെള്ളിയാഴ്ച്ച നടത്താനിരുന്ന ഡാൻസ് ഉത്സവ് 2024 ഗ്രാൻഡ് ഫിനാലെ മാറ്റിവെച്ചു. ലിവയിൽ നടന്ന വാഹന അപകടത്തിൽ മരണപ്പെട്ട നവചേതന ആംഗമായിരുന്ന സുനിൽ കുമാറിന്റെ മരണത്തെ തുടർന്നാണ് പരിപാടി മാറ്റിവെച്ചത്.

സുനിൽ കുമാറും കുടുംബവും നവചേതന കുടുംബ കൂട്ടായ്മയിൽ സജീവമായി പ്രവർത്തിക്കുന്നവരായിരുന്നു. ഈ ദുഃഖകരമായ അവസ്ഥയിൽ പരിപാടിയുമായി മുന്നോട്ട് പോകുക പ്രയാസമാകും എന്ന തീരുമാനത്തിൽ ആണ് മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായിരുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും.

Tags:    
News Summary - Grand finale of Dance Utsav in Sohar has been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.