മസ്കത്ത്: പ്രവാസി സമൂഹത്തിനിടയിൽ പ്രവർത്തനം വിപുലമാക്കുമെന്ന് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികൾക്കിടയിലെ ആത്മഹത്യയെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്യുക. വൈദ്യശാസ്ത്ര രംഗത്തുള്ളവരെയും കൗൺസലിങ് രംഗത്തുള്ളവരെയുമടക്കം ഇൗ പരിപാടിയിൽ ഉൾക്കൊള്ളിക്കും. ആത്മഹത്യക്കെതിരെ കാമ്പയിൻ അടക്കവും ആലോചനയിലുണ്ടെന്ന് കൺവീനർ ജയൻ കണ്ണൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ കേന്ദ്രമായി കോഒാപറേറ്റിവ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ. കേരളത്തിലെ വിവിധ ജില്ലകളിലും ജി.സി.സി രാഷ്ട്രങ്ങളിലും സംഘടനക്ക് യൂനിറ്റുകളുണ്ട്. പ്രവാസികളുടെ പുനരധിവാസമാണ് പ്രധാന ലക്ഷ്യമെന്നും ജയൻ കണ്ണൂർ പറഞ്ഞു. സംഘടനയിൽ അംഗങ്ങൾ മുതൽമുടക്കി കണ്ണൂരിൽ ആരംഭിച്ച ഗാർമെൻറ് ഫാക്ടറിയിലെ മുഴുവൻ തൊഴിലാളികളും പ്രവാസികളാണ്. സമാനസംരംഭങ്ങൾ വിവിധ ജില്ലകളിൽ ആരംഭിക്കും. പ്രവാസജീവിതം നയിക്കുന്നവർക്കിടയിൽ പരസ്പരം സൗഹൃദം വളർത്തുകയും ബുദ്ധിമുട്ടുകൾ സംഘടനയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയുമാണ് ജി.സി.സി നാടുകളിലെ ചാപ്റ്ററുകളുടെ ലക്ഷ്യം. അംഗങ്ങളുടെ കലാ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വേദി ഒരുക്കും. സിറാജ് നാരോൺ, എൻ. മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.