മസ്കത്ത്: ഒമാനിൽ മഴക്കെടുതി മൂലമുള്ള അപകടങ്ങൾ തുടരുന്നു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിൽ നിർമാണത്തിലിരുന്ന താൽക്കാലിക കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഒമാനിൽ മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കുറിനിടെ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ എട്ടായി ഉയർന്നു. ബർകയിൽ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ടു പേരും മബേലയിൽ കാറുകൾ വാദിയിൽ പെട്ട് രണ്ടു പേരും മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.