ഫുഡ്‌ലാൻഡ്‌സ് ‘ഈദ് മിലൻ ബ്രേക്ക്ഫാസ്റ്റ് ട്രീറ്റ്’ സംഘടിപ്പിച്ചു

മസ്‌കത്ത്: ഒമാനിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ഫുഡ്‌ലാൻഡ്‌സ് ഈദ് ദിനത്തിൽ ‘ഈദ് മിലൻ ബ്രേക്ക്ഫാസ്റ്റ് ട്രീറ്റ്’ സംഘടിപ്പിച്ചു. ഈദ് ദിനത്തിൽ രാവിലെ വിവിധ രാജ്യക്കാരായ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു കുടക്കീഴിൽ വ്യത്യസ്തങ്ങളായ പ്രഭാത ഭക്ഷണങ്ങളുടെ കലവറതന്നെ ഒരുക്കിയിരുന്നു. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ കോണ്ടിനെന്റൽ , അറബിക്, തുടങ്ങി മലബാർ ഡിഷസ്, കേരളീയ തനത് പ്രഭാത ഭക്ഷണങ്ങളുടെ ഉൾപ്പടെ ഒരു വലിയ നിരതന്നെ അവതരിപ്പിച്ചു.




 


ഈദ് നമസ്കാരത്തിന് ശേഷം കുടുംബങ്ങളെ ഒരുമിച്ച് കാണുന്നതിനും ഈദ് ആശംസകൾ കൈമാറുന്നതിനും ഫുഡ്‌ലാൻഡ്‌സ് ഒരുക്കിയ ഈദ് മിലൻ ബ്രേക്ക്ഫാസ്റ്റ് ട്രീറ്റ് എന്ന ആശയം ഉപഭോക്താക്കളെ ഏറെ ആകർഷിച്ചെന്നു മാനേജ്​മെന്റ് പറഞ്ഞു. രാവിലെ 7.30 മുതൽ 10.30 വരെ അൽ ഖുവൈറിലെ ഫുഡ്‌ലാൻഡ്‌സിലാണ് ‘ഈദ് മിലൻ ബ്രേക്ക്ഫാസ്റ്റ് ട്രീറ്റ്​’ സംഘടിപ്പിച്ചത്.

Tags:    
News Summary - Foodlands organized 'Eid Milan Breakfast Treat'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.