ഒമാൻ പ്രഥമവനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ
ബുസൈദി
മസ്കത്ത്: ഒമാൻ പ്രഥമവനിത അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി മാതൃദിനത്തോടനുബന്ധിച്ച് ആശംസാസന്ദേശം നൽകി. മാർച്ച് 21നാണ് മാതൃദിനം ആചരിക്കുന്നത്. ഒമാനിലും ലോകത്തിന്റെ എല്ലായിടങ്ങളിലുമുള്ള ഓരോ മാതാവിനും മാതൃദിനത്തിന്റെ ഭാഗമായി ഹൃദയംഗമമായ നന്ദിയും ആദരവും അറിയിക്കുന്നതായി അവർ പറഞ്ഞു.
മാതാക്കളുടെ സഹനവും സമർപ്പണവും ത്യാഗവും അതിരില്ലാത്ത സ്നേഹവും ഓർക്കുന്നതിനായി ഈ ഒരു ദിവസം മാത്രം മതിയാകില്ലെന്നും ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഈ വികാരങ്ങൾ നമ്മുടെ ഹൃദയത്തിലും വാക്കുകളിലും നിലനിൽക്കണമെന്നും അവർ പറഞ്ഞു. മാതാക്കൾ തന്നെയാണ് ജീവിതത്തിന്റെ ആധാരം. എല്ലാ ആയുസ്സിനെയും സമൃദ്ധമാക്കുന്ന അനുഗ്രഹമാണത്.
സർവ്വശക്തനായ അല്ലാഹുവിനോട് മാതാക്കൾക്ക് സന്തോഷവും ദീർഘായുസ്സും അനുഗ്രഹങ്ങളും നൽകണമെന്നം അവരുടെ ത്യാഗത്തിന്റെയും കരുതലിന്റെയും ഫലം അവർ വേഗത്തിൽ കാണാൻ ഇടയാകണമെന്നും പ്രാർത്ഥിക്കുന്നതായും അവർ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.