തൊഴിലാളികളുടെ താമസസ്​ഥലത്ത്​ തീപിടിത്തം; രണ്ടു പേർക്ക്​ പരിക്ക്

മ​സ്​​ക​ത്ത്​: ബ​ർ​ക്ക​യി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ അ​ൽ​സം​ഹാ​ൻ മേ​ഖ​ല​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ലാ​ണ്​ തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്ക്​ സാ​ര​മു​ള്ള​ത​ല്ലെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. തീ​പി​ടി​ത്ത വി​വ​ര​മ​റി​ഞ്ഞ്​ വൈ​കാ​തെ സി​വി​ൽ ഡി​ഫ​ൻ​സ്​ സ്​​ഥ​ല​ത്തെ​ത്തി. തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. 

കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ നി​മി​ത്ത​മാ​ണ്​ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണം എ​ന്താ​ണെ​ന്ന്​​ വ്യ​ക്​​ത​മ​ല്ല.  ഞാ​യ​റാ​ഴ്​​ച ഇ​ബ്രി​യി​ലെ കാ​ർ​പ​​െൻറ​റി വ​ർ​ക്ക്​​ഷോ​പ്പി​ന്​ തീ​പി​ടി​ച്ചി​രു​ന്നു. 

Tags:    
News Summary - fire-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.