മസ്കത്ത്: ബർക്കയിൽ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് സ്വദേശിയുടെ വീട്ടിൽ അഗ്നിബാധയുണ്ടായത്. വീടിനുള്ളിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. പുകശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇവർക്ക് ചികിത്സ ലഭ്യമാക്കി. ഇവർ സാധാരണ നിലയിൽ എത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. വീടിനകം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. കഴിഞ്ഞദിവസം ഇബ്രിയിൽ വ്യാപാരസ്ഥാപനത്തിെൻറ വെയർഹൗസ് കത്തിനശിച്ചിരുന്നു. സെപ്റ്റംബർ ആദ്യത്തിൽ ഷിനാസിൽ ഹൈപ്പർ മാർക്കറ്റിെൻറ ഭാഗമായ വെയർഹൗസ് കത്തി വൻ നഷ്ടമാണ് ഉണ്ടായത്. ആഗസ്റ്റിലാകെട്ട ആറിടത്താണ് തീപിടിത്തമുണ്ടായത്. സൊഹാർ, ബിദിയ, അൽ ഖൂദ്, സീബ്, ബഹ്ല എന്നിവിടങ്ങളിൽ വീടുകളിലും ഷോപ്പിങ് സെൻററുകളിലും ഉണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ബിദിയയിൽ നാലു കടകൾ അടങ്ങിയ ഷോപ്പിങ് സെൻററിൽ ഉണ്ടായ അഗ്നിബാധ ആസൂത്രിതമാണെന്ന് റോയൽ ഒമാൻ പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഗ്യാസ് കടത്തിവിട്ട് അഗ്നിബാധയുണ്ടാക്കിയ പാകിസ്താനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.