മസ്കത്ത്: ക്രിക്കറ്റ് ഇതിവൃത്തമാക്കിയുള്ള ഹിന്ദി സിനിമയുടെ ചിത്രീകരണം ഒമാനിൽ വൈകാതെ ആരംഭിക്കും. ‘പാപ്പാ കെഹ്തേ ഹെയിൻ ബഡാ നാം കരേഗാ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹർലീൻ സിങ്ങാണ് സംവിധാനം ചെയ്യുക. ഹർലീൻ സിങ്ങിനൊപ്പം മലയാളിയായ ഡെലീഷ്യസ് സഹദേവൻ, ആർ. ചിക്കാര, ഡോ. ദീപക് ശർമ എന്നിവരാണ് ചിത്രത്തിെൻറ നിർമാതാക്കൾ. ഇന്ത്യയിലും ചിത്രീകരണം നടക്കുന്ന സിനിമ ഇൗ വർഷം നവംബറിൽ റിലീസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിറ്റ് പ്രൊഡക്ഷൻസിെൻറ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ ക്രിക്കറ്റ്താരമാകാൻ കൊതിച്ചുനടക്കുന്ന യുവാവാണ് കേന്ദ്ര കഥാപാത്രം. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രഞ്ജി ടീമിൽ സെലക്ഷൻ ലഭിക്കാത്ത യുവാവ് ഒടുവിൽ ജോലിക്കായി ഒമാനിൽ വരുന്നു. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്ന ഇയാളെ തേടി ഒമാെൻറ അണ്ടർ 16 ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം എത്തുന്നതാണ് സിനിമയുടെ കഥാതന്തുവെന്ന് സഹദേവൻ
പറഞ്ഞു. പ്രധാന കഥാപാത്രമടക്കം സിനിമയിലെ താരങ്ങളെ തീരുമാനിച്ച് വരുന്നതേയുള്ളൂ. ക്രിക്കറ്റ് ടീം അംഗങ്ങളടക്കം കൂടുതൽ പേരെയും ഒമാനിൽനിന്നാകും തെരഞ്ഞെടുക്കുക. പ്രാദേശിക നിർമാണ കമ്പനികളുമായി സഹകരിച്ച് നിർമിക്കുന്ന സിനിമ അറബിയിലേക്ക് മൊഴിമാറ്റാനും പദ്ധതിയുണ്ട്. ഇന്ത്യൻ ടെലിവിഷൻ റിയാലിറ്റി ഷോ ജേതാവായ ഹൈതം മുഹമ്മദ് റാഫി സിനിമയിൽ പാടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.